---
title: "അരനൂറ്റാണ്ടോളം പാനൂരിൻ്റെ രുചി മുകുളങ്ങളെ ത്രസിപ്പിച്ച പപ്പുവേട്ടൻ ഇനി ഓർമ്മ"
english_title: "Pappuvettan, which thrilled the taste buds of Panur for half a century, is now a memory"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94513/Pappuvettan, which thrilled the taste buds of Panur for half a century, is now a memory"
published_at: "2023-02-04T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddd8cd46edb_IMG-20230204-WA0000.jpg"
keywords: []
---

# അരനൂറ്റാണ്ടോളം പാനൂരിൻ്റെ രുചി മുകുളങ്ങളെ ത്രസിപ്പിച്ച പപ്പുവേട്ടൻ ഇനി ഓർമ്മ

> **Lead Summary:**  പാനൂരിൻ്റെ ഇന്നലെകളിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് പുനത്തിൽ കഫേയുടമ പപ്പുവേട്ടൻ്റേത്.

## Article Content

 പാനൂരിൻ്റെ ഇന്നലെകളിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് പുനത്തിൽ കഫേയുടമ പപ്പുവേട്ടൻ്റേത്.

പാനൂരിലെത്തുന്നവർ സ്ഥിരമായി ആശ്രയിക്കുന്നയിടം. പപ്പുവേട്ടൻ്റെ സ്നേഹാതിഥ്യം അനുഭവിച്ചവർക്ക് ഒരിക്കലും അദ്ദേഹത്തെ വിസ്മരിക്കാനാവില്ല. ഈയടുത്ത കാലത്ത് വരെ സ്കൂൾ വിദ്യാർത്ഥികളടക്കം പപ്പുവേട്ടൻ്റെ സാമീപ്യം ഒരു തണലായി കണ്ടിരുന്നു.

ഒരിക്കലും ഒരു ഹോട്ടലുടമയായിരുന്നില്ല പപ്പുവേട്ടൻ. തൊഴിലാളികൾക്കൊപ്പം, അവരിലൊരാളായി ജോലി ചെയ്തിരുന്ന പപ്പുവേട്ടൻ, കടയിലെത്തുന്നവരോട് സ്നേഹാന്വേഷണം നടത്തി അവർക്ക് വേണ്ട കാര്യങ്ങൾ കൃത്യമായി നിർവഹിച്ചിരുന്നു. എഴുപത്തിയേഴാം വയസിലാണ് തെക്കെ പാനൂർ സ്വദേശിയായ പുനത്തിൽ പത്മനാഭൻ എന്ന പപ്പുവേട്ടൻ്റെ വിടവാങ്ങൽ.

വിജയിയാണ് ഭാര്യ. വിബീഷ്, വിജേഷ്, രൂപേഷ്, ഷിബിന എന്നിവർ മക്കളും, സ്വർണലത (കൈവേലിക്കൽ), ടിറ്റോ രൂപേഷ് , കൃഷ്ണകുമാർ (കാഞ്ഞിലേരി ) എന്നിവർ മരുമക്കളുമാണ്. സംസ്കാരo രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94513/Pappuvettan, which thrilled the taste buds of Panur for half a century, is now a memory)